Kuwait
പ്രവാസികളുടെ ലൈസൻസിന് കൈക്കൂലി; മുതിർന്ന ഉദ്യോഗസ്ഥന് തടവുശിക്ഷ
പ്രവാസികളായ എട്ട് പേർക്ക് നാല് മുതൽ ആറ് വർഷം വരെയുള്ള തടവ് ശിക്ഷയും തുടർന്ന് ഇവരെ നാട് കടത്തുവാനും കോടതി വിധിച്ചു.

കുവൈത്ത് സിറ്റി | കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി അനധികൃതമായി ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ച കേസിൽ ഗതാഗത വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥന് ശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡ്രൈവിംഗ് ലൈസൻസുകൾ ലഭിക്കാൻ അർഹരല്ലാത്ത പ്രവാസികളിൽ നിന്ന് പണം വാങ്ങി ലൈസൻസുകൾ നൽകുന്ന കേസിലാണ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കോടതി എട്ട് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
കേസിൽ ഉൾപ്പെട്ട പ്രവാസികളായ എട്ട് പേർക്ക് നാല് മുതൽ ആറ് വർഷം വരെയുള്ള തടവ് ശിക്ഷയും തുടർന്ന് ഇവരെ നാട് കടത്തുവാനും കോടതി വിധിച്ചു. കൂടാതെ പ്രതികൾ എല്ലാവരും 20,000 ദീനാർ വീതം പിഴ അടക്കണം.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----