Kerala
കണ്ണൂരില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്
പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിനുനേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.

കണ്ണൂര്‍|കണ്ണൂര്‍ ചെറുകുന്ന് തറയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്. പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിനുനേരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു പറഞ്ഞു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ പുറത്തേക്ക് വന്നത്. അപ്പോള്‍ ജനലിന്റെ പാളി തകര്‍ന്നിട്ടുണ്ടായിരുന്നു. വീടിന്റെ പരിസരത്തുനിന്നും ബോംബിന്റെ ചില അവശിഷ്ടങ്ങളും കണ്ടെത്തി.
പ്രദേശത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തിന്റെ ഒരു ബാനര്‍ കീറിയതുമായി ബന്ധപ്പെട്ട് ചെറിയ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിജുവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരിക്കുന്നത്.അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം പ്രദേശത്ത് ഒരാള്‍ മരിച്ചിരുന്നു.