Kerala
തിരുവനന്തപുരത്ത് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തിങ്കളാഴ്ച രാവിലെയാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം | പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നബീലിനായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ തിരയില്‍പെട്ട് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പുത്തന്‍തോപ്പ് കടലില്‍ മത്സ്യബന്ധന വലയില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താഴ്ന്ന മൂന്നുപേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.







