Kerala
മുണ്ടേരി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്.

മുണ്ടേരി | മത്സ്യബന്ധനത്തിനിടെ കനത്ത മഴയില്‍ മുണ്ടേരി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറാല്‍ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീന്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ഇന്ന് രാവിലെ 7.30 ഓടെ കണ്ടെത്തിയത്.
കനത്ത മഴയ്ക്കിടെ ഇന്നലെ വൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി 10 മണിയോടെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചുവെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷറഫുദ്ദീന്‍ മീന്‍ പിടിക്കാന്‍ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു. കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീന്‍. ഭാര്യ: ഷംസീറ. മക്കള്‍: ഷസ, ഷാസിയ.