Connect with us

Kerala

അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്ത് നിന്ന് കാല്‍വഴുതി വീണാണ് അപകടമുണ്ടായത്

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊന്നമൂട് സ്വദേശി നബീല്‍ നിസാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആഗസ്ത് 26നായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നബീല്‍ നിസാം, അജ്സല്‍ അജി എന്നിവര്‍ ഒഴുക്കില്‍പ്പെട്ടത്. അജ്സലിന്റെ മൃതദേഹം അന്ന് തന്നെ കിട്ടിയിരുന്നു. നബീലിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.

നബീല്‍ നിസാം, അജ്സല്‍ അജി എന്നിവര്‍ മാര്‍ത്തോമാ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ്. ഇരുവരും ഓണപ്പരീക്ഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുഴയ്ക്ക് സമീപത്തേക്ക് എത്തിയതായിരുന്നു. പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്ത് നിന്ന് കാല്‍വഴുതി വീണാണ് അപകടമുണ്ടായത്. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇതോടെ മറ്റേയാള്‍ കൂടി ഇറങ്ങുകയുമായിരുന്നു.

 

 

---- facebook comment plugin here -----

Latest