National
മധുരയില്‍ പടക്കനിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; അഞ്ച് മരണം
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു

മധുര | തമിഴ്‌നാട്ടിലെ മധുരയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
---- facebook comment plugin here -----