Connect with us

National

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍: നിലപാട് തിരുത്തി ശശി തരൂര്‍

ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പ്. അയോഗ്യരാക്കാന്‍ കുറ്റം തെളിയണം.

Published

|

Last Updated

ന്യൂഡല്‍ഹി | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി ശശി തരൂര്‍ എം പി. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പെന്ന് തരൂര്‍ വ്യക്തമാക്കി. താന്‍ നേരത്തെ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. അയോഗ്യരാക്കാന്‍ കുറ്റം തെളിയണമെന്നും തരൂര്‍ പറഞ്ഞു.

ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമുള്ള ചോദ്യങ്ങളാണ് തരൂര്‍ നേരത്തെ ഉന്നയിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്ന് അതൃപ്തി ഉയര്‍ന്നിരുന്നു.

ഒരുമാസത്തിലധികം കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്ന ബില്ലാണ് ഇന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകമാകുന്ന ബില്ലാണിത്.

 

 

---- facebook comment plugin here -----

Latest