National
പാപ്പരത്ത നിയമം ഭേദഗതി ചെയ്യാൻ ബിൽ ലോക്‌സഭയിൽ
ബിൽ സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു.

ന്യൂഡൽഹി | പാപ്പരത്ത നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്ന് ബിൽ സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് 2025-ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് (ഭേദഗതി) ബിൽ, നടപ്പാക്കുന്നത്. 2016-ൽ നിലവിൽ വന്ന ഈ നിയമത്തിൽ ഇതിനകം ആറ് തവണ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
അവസാന ഭേദഗതി 2021-ലാണ് നടപ്പാക്കിയത്.
---- facebook comment plugin here -----