Ongoing News
ഓമശ്ശേരിയിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിയുകയായിരുന്നു

മുക്കം |ഓമശ്ശേരി മുടൂരിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. കാരശ്ശേരി ഓടത്തെരുവ് കോഴിസൻ കാക്കയുടെ മകൻ മുക്കം കോടഞ്ചേരിയിലെ ജബ്ബാർ (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11ന് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മുടൂരിൽ വെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. തെറിച്ചുവീണ ജബ്ബാർ തലക്ക് ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
മയ്യത്ത് ഓടത്തെരുവിലെ വീട്ടിലെത്തിച്ച് ഖബറടക്കത്തിനായി കൊണ്ടുപോകും.
---- facebook comment plugin here -----