Kerala
ഭൂട്ടാന്‍ വാഹനക്കടത്ത്; നടന്‍ ദുല്‍ഖറിനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്.

കൊച്ചി| ഭൂട്ടാന്‍ വാഹനകടത്തുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും. ഇരുവര്‍ക്കും ഇഡി ഉടന്‍ നോട്ടീസ് നല്‍കും. ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാല ഇടപാടുകള്‍ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇഡി വാദം. കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ചില രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. ദുല്‍ഖറിന്റെ മൂന്ന് വീടുകളിലാണ് പരിശോധന നടന്നത്. പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലും അമിത് ചക്കാലക്കലിന്റെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്ത ശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയായിരുന്നു ഇഡിയുടെ പരിശോധന.