Connect with us

National

ഭിമ കോറേഗാവ് കേസ്: വരവരറാവുവിന്റെ ജാമ്യാപേക്ഷ തള്ളി

താല്‍ക്കാലിക ജാമ്യം മൂന്ന് മാസത്തേക്ക് നീട്ടി നല്‍കി.

Published

|

Last Updated

മുംബൈ |  ഭിമ കൊറേഗാവ് കേസില്‍ സ്ഥിര ജാമ്യം ആവശ്യപ്പെട്ട് തെലുഗു കവി വരവരറാവു നല്‍കിയ ഹരജി ബോംബെ ഹൈകോടതി തള്ളി. അതേ സമയം താല്‍ക്കാലിക ജാമ്യം മൂന്ന് മാസത്തേക്ക് നീട്ടി നല്‍കി. കണ്ണിന് ശസ്ത്രക്രിയക്കായാണ് ജാമ്യം നീട്ടി നല്‍കിയിരിക്കുന്നത്. ജാമ്യ കാലയളവില്‍ ഹൈദരാബാദില്‍ കഴിയാന്‍ അനുവദിക്കണമെന്ന അപേക്ഷയും കോടതി തള്ളി. ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ജി എ സനപ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി ്.

നാഡീ രോഗത്തെത്തുടര്‍ന്ന് വിദഗ്ധചികിത്സക്കായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വരവരറാവുവിന് ബോംബെ ഹൈകോടതി ആറുമാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്ഥിര പരിചരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി റാവു വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിക്കാന്‍ വൈകിയതോടെ താല്‍ക്കാലിക ജാമ്യം കോടതി നീട്ടിനല്‍കുകയും ചെയ്തു.