National
ബെംഗളൂരുവിനെ മോശമായി ചിത്രീകരിച്ചു; മലയാള സിനിമ 'ലോക'യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആവേശം, ലോക എന്നീ സിനിമകള്‍ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചു.

ബെംഗളൂരു | മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു യുവതികളെയും സിനിമയില്‍ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ആവേശം, ലോക എന്നീ സിനിമകള്‍ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചു. ഈ സിനിമകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായി സംഘടനകള്‍ അറിയിച്ചു.
അതിനിടെ, ഖേദം പ്രകടിപ്പിച്ച് ലോക സിനിമയുടെ നിര്‍മാതാക്കളായ വേഫാറര്‍ ഫിലിംസ് രംഗത്തെത്തി. സിനിമയിലെ ഒരു സംഭാഷണ രംഗം ഉയര്‍ത്തിയ വിവാദത്തില്‍ ഖേദമുണ്ട്. മനപ്പൂര്‍വം ആരെയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ല. സംഭാഷണം ഉടന്‍ നീക്കം ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
---- facebook comment plugin here -----