Education
ഹില്‍സിനായി ബി സി എ വിദ്യാര്‍ഥികള്‍ പഠനാരംഭം കുറിച്ചു
115ല്‍ പരം വിദ്യാര്‍ഥികളാണ് വര്‍ക്ക് ഇന്റഗ്രേറ്റഡ് കോഴ്സില്‍ ഇത്തവണ പ്രവേശനം നേടിയത്.

ഹില്‍സിനായി ബി സി എ ബാച്ചിന്റെ പഠനാരംഭ സംഗമം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഡി ബി ഐ ഹില്‍സിനായിയിലെ 2025- 28 ബാച്ച് ബി സി എ വിദ്യാര്‍ഥികളുടെ പഠനാരംഭം പ്രൗഢമായി നടന്നു. 115ല്‍ പരം വിദ്യാര്‍ഥികളാണ് പുതിയ ബാച്ചില്‍ പഠനാരംഭം കുറിച്ചത്. യു ജി സി അംഗീകാരത്തോടെയുള്ള ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആംപ്ലിക്കേഷന്‍ (ബി സി എ) പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യമാണ് ഹില്‍സിനായി ഒരുക്കുന്നത്.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. എ ഐ ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി മികച്ച ഭാവിയധിഷ്ടിത വിദ്യാഭ്യാസമാണ് കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അത്തരത്തിലുള്ള ശ്രമങ്ങളാണ് ഹില്‍സിനായിയിലും നോളജ് സിറ്റിയില്‍ പൊതുവായും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ പ്രൊജക്ടായ ഹാവ് എ റൂട്ടിന്റെ സോഫ്റ്റ് ലോഞ്ചിംഗും ചടങ്ങില്‍ വെച്ച് നടന്നു. ഡി ബി ഐ ചെയര്‍മാന്‍ എഞ്ചി. മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. ബി സി എ ഡിപാര്‍ട്മെന്റ് പ്രോഗ്രാം ഡയറക്ടര്‍ അജ്മീര്‍ ഹബീബുല്ല മുഖ്യപ്രഭാഷണം നടത്തി. ബി സി എ ഡിപാര്‍ട്മെന്റ് സി ടി ഒ അഫ്സല്‍, എഞ്ചി. അബ്ദുര്‍റഊഫ് എന്നിവര്‍ ചര്‍ച്ചാ സെഷന് നേതൃത്വം നല്‍കി. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡി ബി ഐ ഡയറക്ടര്‍മാരായ സഹല്‍ ഇ കെ, നൗഷാദ് പി എം, മുഹമ്മദ്, അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു. മുഹമ്മദ് സജ്ജാദ് വയനാട് സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.