National
ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ പുറത്താക്കി
സുപ്രീം കോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്റെ എന്‍ട്രി കാര്‍ഡും റദ്ദാക്കി

ന്യൂഡല്‍ഹി | സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായിക്കു നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പുറത്താക്കി. അഭിഭാഷകനായ രാകേഷ് കിഷോറിന്റെ താല്‍ക്കാലിക അംഗത്വം അസോസിയേഷന്‍ മരവിപ്പിക്കുകയായിരുന്നു.
സുപ്രീം കോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ സുപ്രീം കോടതി പരിസരത്ത് ഇയാള്‍ക്ക് പ്രവേശിക്കാനാകില്ല.
തിങ്കളാഴ്ചയാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റീസിനു നേര്‍ക്ക് ഷൂ എറിയാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു
---- facebook comment plugin here -----