Connect with us

ICF

ശിരോവസ്ത്ര നിരോധനം മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: ഐ സി എഫ്

ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരെയുള്ള വെല്ലുവിളിയാണെന്നും  ഐ സി എഫ് ദമാം സെൻട്രൽ വാർഷിക കൗൺസിൽ അഭിപ്രായപ്പെട്ടു.

Published

|

Last Updated

ദമാം | കർണാടകയിലെ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ച ഹൈക്കോടതി വിധി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും രാജ്യത്തെ മഹത്തായ ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരെയുള്ള വെല്ലുവിളിയാണെന്നും  ഐ സി എഫ് ദമാം സെൻട്രൽ വാർഷിക കൗൺസിൽ അഭിപ്രായപ്പെട്ടു. ഐ സി എഫ് പ്രവാസത്തിന്റെ അഭയം എന്ന ശീർഷകത്തിൽ നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിൻ “കണക്ട് 22” ഭാഗമായി നടന്ന വാർഷിക കൗൺസിൽ ശംസുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്‌തു.

വിവിധ സമിതി റിപ്പോർട്ടുകൾ അബ്ബാസ് തെന്നല (ജനറൽ), ഹംസ ഏലാട് (സംഘടന), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സർവീസ്), അബ്ദുൽ മജീദ് ചങ്ങനാശ്ശേരി (ക്ഷേമ കാര്യം), ജഅഫർ സ്വാദിഖ് എരുമപ്പെട്ടി(ദഅവ, )മുനീർ തോട്ടട (അഡ്മിൻ), സലീം ഓലപ്പീടിക (പബ്ലിക്കേഷൻ), സക്കീർ മാന്നാർ (എജ്യൂക്കേഷൻ) അവതരിപ്പിച്ചു. ഐ സി എഫ് നാഷനൽ ദഅവാ സെക്രട്ടറി സുബൈർ സഖാഫി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സൈനുദ്ദീൻ മുസ്‌ലിയാർ വാഴവറ്റ പദ്ധതി വിശദീകരണവും എസ്‌ എസ്‌ എഫ് ഇന്ത്യൻ നാഷണൽ സെക്രട്ടറി മുഹമ്മദ് ഫാറൂഖ് നഈമി അനുമോദന പ്രസംഗവും നടത്തി. ഐസിഎഫ് കിഴക്കൻ പ്രവിശ്യ ഭാരവാഹികളായ അൻവർ കളറോഡ്, അശ്റഫ് പട്ടുവം, അശ്റഫ് കരുവമ്പൊയിൽ, നാസർ മസ്താൻമുക്ക്, ഹാരിസ് ജൗഹരി,കോയ സഖാഫി, ശരീഫ് മണ്ണൂർ സംബന്ധിച്ചു.

പുതിയ ഭാരവാഹികളായി ശംസുദ്ദീൻ സഅദി (പ്രസിഡന്റ്), അബ്ബാസ് തെന്നല (ജനറൽ സെക്രട്ടറി), അഹ്‌മദ്‌ നിസാമി ഇരിങ്ങല്ലൂർ  (ഫിനാൻസ് സെക്രട്ടറി), സലീം സഅദി (ഓർഗനൈസേഷൻ പ്രസിഡന്റ്), ഹംസ ഏളാട് (ഓർഗനൈസേഷൻ സെക്രട്ടറി), റമസാൻ മുസ്‌ലിയാർ (ദഅവാ പ്രസിഡന്റ്), അർശദ് എടയന്നൂർ (ദഅവാ സെക്രട്ടറി ), അബ്ദുർറഹ്‌മാൻ പുത്തനത്താണി (അഡ്മിൻ & പി ആർ പ്രസിഡന്റ്), ജാഫർ സ്വാദിഖ് (അഡ്മിൻ & പി ആർ സെക്രട്ടറി), സക്കീർ മാന്നാർ (വെൽഫെയർ & സർവീസ് പ്രസിഡന്റ്), മുനീർ തോട്ടട (വെൽഫെയർ & സർവീസ് സെക്രട്ടറി ), സിദ്ദീഖ് സഖാഫി ഉറുമി (മീഡിയ ആന്റ് പബ്ലിക്കേഷൻ പ്രസിഡന്റ്), സലീം ഓലപ്പീടിക (മീഡിയ ആന്റ് പബ്ലിക്കേഷൻ സെക്രട്ടറി), സിദ്ദീഖ് ഇർഫാനി (എഡ്യുക്കേഷൻ പ്രസിഡന്റ്), അബ്ദുൽ മജീദ് ചങ്ങനാശേരി (എഡ്യുക്കേഷൻ സെക്രട്ടറി ), അഹ്‌മദ്‌ തോട്ടട (എമിനൻസ്‌ ഡയറക്ടർ ), അനസ് പാപ്പാളി (ഐ ടി  കോർഡിനേറ്റർ ), ഹസൻ സഖാഫി ചിയ്യൂർ (സഫ്‌വാ കോർഡിനേറ്റർ) എന്നിവരെ തിരെഞ്ഞെടുത്തു. അബ്ബാസ് തെന്നല സ്വാഗതവും ഹംസ ഏളാട് നന്ദിയും പറഞ്ഞു.

Latest