Connect with us

Uae

സ്‌കൂളുകളിൽ ഡെലിവറി ആപ്പ് വഴി ഭക്ഷണം വരുത്തുന്നതിന് വിലക്ക്

44 ശതമാനം വിദ്യാർഥികളും സ്‌കൂൾ ലഞ്ച് ബോക്‌സുകളിൽ അനാരോഗ്യകരമായ ഭക്ഷണമാണ് കൊണ്ടുപോകുന്നതെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു.

Published

|

Last Updated

അബൂദബി|പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണം നൽകി യു എ ഇ സ്‌കൂളുകൾ. സ്‌കൂളുകളിൽ ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് പുതിയ നിയമങ്ങൾ നടപ്പിലാക്കണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ സ്‌കൂളിലേക്ക് ഡെലിവറി ആപ്പ് വഴി പുറത്ത് നിന്ന് ഭക്ഷണം വരുത്തുന്നത് വിലക്കിയിട്ടുണ്ട്.
44 ശതമാനം വിദ്യാർഥികളും സ്‌കൂൾ ലഞ്ച് ബോക്‌സുകളിൽ അനാരോഗ്യകരമായ ഭക്ഷണമാണ് കൊണ്ടുപോകുന്നതെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു. ഇത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്കുകൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവക്കെതിരെ സ്‌കൂളുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കാനും ശരിയായ പോഷകാഹാരം സഹായിക്കുമെന്ന് സ്‌കൂളുകൾ നൽകുന്ന സന്ദേശത്തിൽ പറയുന്നു. കൂടാതെ ലഞ്ച് ബോക്‌സുകൾ സുരക്ഷിതമായ മെറ്റീരിയൽ കൊണ്ട് നിർമിക്കണമെന്നും വ്യത്യസ്ത അറകളുള്ളവയായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Latest