Connect with us

Kerala

ഡിവൈ എസ് പി മധു ബാബു പരാതിക്കാരനെ മർദിക്കുന്ന ശബ്ദരേഖ പുറത്ത്

രണ്ട് കൈകൾ ചേർത്ത് മുഖത്തും ചെവിക്കും അടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായ പരാതിക്കാരൻ അലറി വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു

Published

|

Last Updated

തൊടുപുഴ | ഡിവൈ എസ് പി മധു ബാബു സ്റ്റേഷനിൽ പരാതിയുമായെത്തിയ തൊടുപുഴ സ്വദേശി മുരളിധരനെ മർദിക്കുന്നതിൻ്റെയും അസഭ്യം പറയുന്നതിൻ്റെ ശബ്ദരേഖ പുറത്ത്. 2022 ഡിസംബറിൽ നടന്ന സംഭവത്തിന്റെ തെളിവാണ് പരാതിക്കാരൻ പുറത്തുവിട്ടത്.

അസഭ്യം പറയുന്നതും ആക്രോശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. മർദനത്തെ തുടർന്ന് മുരളീധരൻ ഉറക്കെ കരയുന്നതും കേൾക്കാം. തെറ്റ് ചെയ്തില്ലെന്ന് മുരളീധരൻ പറയുമ്പോഴാണ് മധുബാബു കേട്ടാൽ അസഭ്യവർഷം നടത്തിയത്. പരാതി പറയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വയർലെസ് എടുത്ത് മുരളീധരന് നേരെ എറിയുകയായിരുന്നു.

കസേരയിലിരുന്ന മുരളീധരനെ പിന്നീട് ചവിട്ടിവീഴ്ത്തി. രണ്ട് കൈകൾ ചേർത്ത് മുഖത്തും ചെവിക്കും അടിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായ മുരളീധരൻ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ക്ഷമിക്കണം സാറേ എന്ന് മുരളീധരൻ പറയുന്നതും ശബ്ദ രേഖയിലുണ്ട്.