Connect with us

Ongoing News

സ്‌കൂളില്‍ നിന്നും ഇരുമ്പ് വസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപി(20)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോന്നി | എനാദിമംഗലം മാരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇളക്കിവെച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് ഗേറ്റും, ഓഡിറ്റോറിയത്തിലെ സ്റ്റേജിലേക്ക് കയറാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് സ്റ്റെയറും മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ കലഞ്ഞൂര്‍ കഞ്ചോട് പുത്തന്‍ വീട്ടില്‍ അനൂപി(20)നെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30ന് പത്തനാപുരത്ത് നിന്നും വാഹനം വാടകക്ക് വിളിച്ച് സ്‌കൂളിലെത്തിയ ഇയാള്‍ ഇരുമ്പ് ഗേറ്റും കമ്പികളും വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവേ സംശയം തോന്നിയ ഡ്രൈവര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. പിതാവ് കോണ്‍ട്രാക്ടര്‍ ആണെന്നും സ്‌കൂളിലെ പണികള്‍ക്ക് ശേഷം ബാക്കിവന്ന വസ്തുക്കള്‍ മാറ്റാന്‍ വന്നതാണെന്നും ഡ്രൈവറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഡ്രൈവര്‍ അറിയിച്ച പ്രകാരം ആളുകള്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടല്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനുവിന്റെ നിര്‍ദേശപ്രകാരം അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വിപിന്‍ കുമാര്‍, കെ എസ് ധന്യ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍ കുറുപ്പ്, എം മനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു.