attack home
തിരുവനന്തപുരത്ത് കെ എസ് യു നേതാവിന്റെ വീടിന് നേരെ ആക്രമണം
ആക്രമണത്തിന് പിന്നില്‍ സി പി എമ്മെന്ന് ആരോപണം

തിരുവനന്തപുരം | കെ എസ് യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ ബിയര്‍ കുപ്പി എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സി പി എം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. സംഭവം നടന്നത് ഇന്നലെ അര്‍ധരാത്രിയിലായിരുന്നു. ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്നാണ് കെ എസ് യു ആരോപണം.
---- facebook comment plugin here -----