Kerala
കോട്ടയത്ത് സര്‍ക്കാര്‍ സ്‌കൂളിന് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി
സ്‌കൂളിന്റെ ജനലും വാതിലുകളും തകര്‍ത്തു.
കോട്ടയം|കോട്ടയത്ത് സര്‍ക്കാര്‍ സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണം. സ്‌കൂളിന്റെ ജനലും വാതിലുകളും തകര്‍ത്തു. ശുചിമുറികളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.
രാവിലെ ജീവനക്കാരും അധ്യാപകരും എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായ വിവരം അറിയുന്നത്. പിടിഎയും അധ്യാപകരും ചേര്‍ന്നു യോഗം ചേരും. പ്രദേശത്ത് നിന്ന് സിസിടിവി പരിശോധിക്കുന്നുണ്ട്. സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തില്‍ ഇന്നലെ ഉത്സവം നടന്നിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചിരുന്നു. അതുകൊണ്ട് സ്‌കൂളില്‍ നിന്നുള്ള ശബ്ദം പുറത്ത് കേട്ടിരുന്നില്ല.
---- facebook comment plugin here -----


