Connect with us

International

പാക്കിസ്ഥാനില്‍ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

മരിച്ചവരില്‍ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക്കിസ്ഥാനില്‍ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടും. നിരവധി പേര്‍ക്ക് പരുക്കേറ്റു.

അഫ്ഗാന്‍ അതിര്‍ത്തിയില്‍ കുറാം ജില്ലയിലെ ഖൈബര്‍ പത്തുന്‍ഖ്വയിലാണ് വെടിവെപ്പുണ്ടായത്. പത്തംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് നിഗമനം.

ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്.

 

---- facebook comment plugin here -----

Latest