Connect with us

National

ബോളിവുഡ് നടി ദിഷ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം; പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പോലീസിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

ലക്‌നോ|ബോളിവുഡ് നടി ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണ് അക്രമികള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. പോലീസിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

സെപ്തംബര്‍ 12നാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ നടി ദിഷ പഠാനിയുടെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് താരത്തിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ദിഷയുടെ മാതാപിതാക്കളും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

 

 

Latest