International
ആക്രമണം സര്‍വീസുകളെ ബാധിച്ചിട്ടില്ല; മുന്‍ഗണന യാത്രക്കാരുടെ സുരക്ഷക്കെന്നും ഖത്തര്‍ എയര്‍വേസ്
ഖത്തറിന്റെ മധ്യസ്ഥതയില്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം

ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ അംഗങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ അപലപിച്ച ഖത്തര്‍ ഇസ്‌റാഈല്‍ നടപടി എല്ലാ രാജ്യാന്തര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും വ്യക്തമാക്കി. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി മധ്യസ്ഥരായി നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍