Kerala
യുവതിയോടു പൂവേണോ എന്നുചോദിച്ചു; കത്തിക്കുത്ത്
കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

പാലക്കാട് | ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയോടെ പൂ വില്‍പ്പനക്കാരന്‍ പൂ വേണോ എന്നു ചോദിച്ചതിന്റെ പേരില്‍ കൂട്ട അടിയും കത്തിക്കുത്തും.
കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടമ്പലത്തിന് സമീപത്തായിരുന്നു സംഘര്‍ഷം. അമ്പലത്തില്‍ എത്തിയ യുവതിയോട് പൂ വേണമോ എന്ന് പൂകച്ചവടക്കാരനായ യുവാവ് ചോദിച്ചു. ഇതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരുടേയും പരിക്ക് ഗുരുതരമല്ല.
---- facebook comment plugin here -----