Connect with us

From the print

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനല്‍

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോളുകള്‍ നേടി.

Published

|

Last Updated

ഹുലന്‍ബെര്‍ (ചൈന) | ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോളുകള്‍ നേടി. 19, 45 മിനുട്ടുകളില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഹര്‍മന്‍പ്രീത് ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം പാകിസ്താനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും ഹര്‍മന്‍പ്രീത് ഇരട്ട ഗോളടിച്ചിരുന്നു. ഉത്തം സിംഗ് (13), ജര്‍മന്‍പ്രീത് സിംഗ് (32) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. 33ാം മിനുട്ടില്‍ യാംഗ് ജിഹുന്‍ കൊറിയയുടെ ഏക ഗോള്‍ നേടി. ജര്‍മന്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഇന്ന് നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചൈനയാണ്, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍. ലീഗ് ഘട്ടത്തില്‍ ഇന്ത്യ ചൈനയെ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (20) തോല്‍പ്പിച്ചാണ് ചൈന ഫൈനലിന് ടിക്കറ്റുറപ്പാക്കിയത്.

കളിച്ച ആറ് കളികളും ജയിച്ചാണ്, തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം മലേഷ്യയെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. 2011, 2016, 2018 (പാകിസ്താനൊപ്പം സംയുക്ത ജേതാക്കള്‍) വര്‍ഷങ്ങളിലും ഇന്ത്യ കിരീടം ചൂടി.

 

Latest