Health
അശ്വഗന്ധക്ക് ഉണ്ട് ഈ ഗുണങ്ങൾ!
അശ്വഗന്ധ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും

ആയുർവേദ പച്ചമരുന്നുകളിലും മറ്റും ചേർക്കുന്ന ഔഷധമാണ് അശ്വഗന്ധ എന്ന കാര്യം നമുക്കറിയാം. എന്നാൽ എന്തൊക്കെയാണ് അശ്വഗന്ധയുടെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ എന്ന് നോക്കാം.
സമ്മർദ്ദം കുറയ്ക്കുന്നു
- അശ്വഗന്ധ ശരീരത്തിന്റെ സമ്മർദ്ദനില കുറയ്ക്കുകയും അതുവഴി ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു
ഉറക്കം മെച്ചപ്പെടുത്തുന്നു
- അശ്വഗന്ധ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഉറക്കമില്ലായ്മ അല്ലെങ്കിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇത് പരിഹരിക്കും.
ലൈംഗിക അഭിലാഷം
- ലൈംഗികശേഷി കുറവുള്ളവരിൽ അശ്വഗന്ധ നന്നായി പ്രവർത്തിച്ച് ലൈംഗിക ഉത്തേജനം നൽകുകയും ലൈംഗിക അഭിലാഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വേദനയും വീക്കവും കുറയ്ക്കുന്നു
- വേദനയും വീക്കവും കുറയ്ക്കാൻ കഴിയുന്ന സംയുക്തങ്ങളും അശ്വഗന്ധയിൽ അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ്, സന്ധിവേദന, തലവേദന രക്താദി മർദ്ദം എന്നിവ ചികിത്സിക്കാൻ അശ്വഗന്ധ ഉപയോഗിക്കാറുണ്ട്.
ഓർമ്മശക്തി കൂട്ടുന്നു
- അശ്വഗന്ധയ്ക്ക് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ കഴിയും. ഇത് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താനും ഏകാഗ്രത പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
മെറ്റബോളിസത്തെ വേഗത്തിൽ ആക്കുന്നു
- ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതിനാൽ അശ്വഗന്ധ മെറ്റബോളിസത്തെ വേഗത്തിൽ ആക്കുന്നു. ഇത് കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു.
ഇവയെ കൂടാതെ ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഒക്കെ അശ്വഗന്ധ സഹായിക്കും. ചുരുക്കി പറഞ്ഞാൽ ആയുർവേദത്തിൽ ഒരു ഓൾ ഇൻ വൺ സ്റ്റാറാണ് അശ്വഗന്ധ.
---- facebook comment plugin here -----