National
കിഷ്ത്വാറില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്ന ഗുഹ സൈന്യം ബോംബ് വെച്ചു തകര്‍ത്തു
രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായി

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരവാദികളുടെ ഒളിത്താവളം സൈന്യം ബോംബുവെച്ച് തകര്‍ത്തു. കിഷ്ത്വാറിലെ വനമേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായി.
സൈന്യം നടത്തിയ തെരച്ചിലില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയാന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഗുഹ കണ്ടെത്തി. ഗുഹ ബോംബുവെച്ച് തകര്‍ത്തെങ്കിലും ഇതിനുള്ളില്‍ ഭീകരവാദികള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
ഇതിനൊപ്പം കുല്‍ഗാമിലെ അഖാല്‍ വനമേഖലയിലും സമാനമായ സൈന്യം തിരച്ചില്‍ നടത്തുന്നുമ്ട്. കഴിഞ്ഞ 11 ദിവസമായി സുരക്ഷാസേന നടത്തുന്ന ഓപ്പറേഷന്‍ അഖാലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
---- facebook comment plugin here -----