Kerala
രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കോട്ടയത്തുനിന്നു ഹെലികോപ്റ്ററില്‍ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും
കൊച്ചി | രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കൊച്ചിയിലെത്തും. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകും. രാഷ്ട്രപതിയുടെ വരുന്നതിന് തുടര്‍ന്ന് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തുനിന്നു ഹെലികോപ്റ്ററില്‍ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് റോഡ് മാര്‍ഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡില്‍ മടങ്ങിയെത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 1.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് 1.55നുള്ള പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നേവല്‍ബേസ് തേവര- എംജി റോഡ്- ജോസ് ജംഗ്ഷന്‍ – ബിടിഎച്ച് -പാര്‍ക്ക് അവന്യൂ റോഡ്- മേനക – ഷണ്‍മുഖം റോഡ്- തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം.



