Connect with us

Kozhikode

മർകസ് നോളജ് സിറ്റിയിൽ അറബിമലയാള സാഹിത്യ ചർച്ച നാളെ

Published

|

Last Updated

കൈതപ്പൊയിൽ | മർകസ് നോളജ് സിറ്റിയിലെ ഗവേഷണ-പഠന വിഭാഗമായ മലൈബാർ ഫൗണ്ടേഷന്റെ കീഴിൽ  ശനിയാഴ്ച അറബിമലയാള സാഹിത്യ ചർച്ച നടക്കും. ‘അറബി-മലയാള സാഹിത്യത്തിലെ തിരുനബി പ്രകീർത്തനങ്ങൾ’ എന്ന വിഷയത്തിൽ ഉച്ചക്ക് രണ്ട് മുതൽ നാല് വരെ മർകസ് നോളജ് സിറ്റി എക്സിബിഷൻ സെന്ററിൽ വെച്ചാണ് പരിപാടി.
അറബിമലയാള ഭാഷയിൽ എഴുതപ്പെട്ട വിവിധ പ്രവാചക പ്രകീർത്തനങ്ങളെ കുറിച്ച് ഡോ.  നുഐമാൻ കെ എ, അബ്ദുറഊഫ് ഒറ്റത്തിങ്ങൽ, ഉമൈർ ബുഖാരി ചെറുമുറ്റം, അഷ്‌റഫ് സഖാഫി പുന്നത്ത് എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ വിവിധ വിഷയ വിദഗ്ദർ പങ്കെടുക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് മാത്രമാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 79029 26184
---- facebook comment plugin here -----

Latest