Career Education
പി ജി എജ്യുക്കേഷന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 നവംബര്‍ അഞ്ച്.

കോഴിക്കോട് | ബാംഗ്ലൂരിലെ അസിം പ്രേംജി സര്‍വകലാശാല 2024-25 വര്‍ഷത്തില്‍ നടത്തുന്ന എജ്യുക്കേഷന്‍, എജ്യുക്കേഷണല്‍ അസ്സെസ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരിക്കുലം ഡെവലപ്പര്‍മാര്‍, അധ്യാപകര്‍, അധ്യാപക പരിശീലനം നല്‍കുന്നവര്‍, വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സുകളില്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും പങ്കെടുക്കാം.
അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://azimpremjiuniversity.edu.in/pgd – eaല്‍ ബന്ധപ്പെടുക.
---- facebook comment plugin here -----