Education Notification
ജാമിഅ നിസാമിയ്യയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് | തെന്നിന്ത്യയിലെ പ്രഥമ ഇസ്‌ലാമിക സര്‍വകലാശാലയായ ഹൈദരാബാദ് ജാമിഅ: നിസാമിയ്യയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിസാമിയ്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ യൂനിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്.
കോഴ്‌സുകള്‍: ബിരുദം (മുഥവ്വല്‍) മൂന്ന് വര്‍ഷം, ബിരുദാനന്തര ബിരുദം (കാമില്‍) രണ്ട് വര്‍ഷം, ഗവേഷണ പഠനം (മൂന്ന് വര്‍ഷം). അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: +91 9633665356, +91 9847995696, +91 89073 43999. ഇമെയില്‍: Keralanizami@gmail.com
---- facebook comment plugin here -----