markaz knowledge city
ഗവൺമെൻ്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാവുന്നതാണ്.

നോളജ് സിറ്റി | ഗവണ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഗവ.സ്റ്റേറ്റ് റിസോഴ്സ് സെൻററിന് കീഴിൽ നടത്തപ്പെടുന്ന കോഴ്‌സുകളിലേക്ക്, കോഴിക്കോട് മർകസ് നോളജ് സിറ്റി സെന്റററിലെ ജൂലൈ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിദൂര വിദ്യാഭ്യാസ രീതിയിലുള്ള ഈ കോഴ്‌സുകളിലേക്ക് പ്ലസ് ടു പാസായവർക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാവുന്നതാണ്. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്, സോഷ്യൽ വർക്കർമാർ, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക് 9142804 804 , 7034022048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.