National
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; അഞ്ചുപേരെ കാണാതായി
കനത്ത മഴയെ തുടര്‍ന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നന്ദനഗറില്‍ മേഘവിസ്ഫോടനം. ഇതേതുടര്‍ന്ന് അഞ്ച് പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുന്താരി, ദുര്‍മ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. നിലവില്‍ അഞ്ച് പേരെ കാണാതായി. നേരത്തെ കാണാതായ രണ്ടുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ കാണാതായവര്‍ക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.
ഉത്തരാഖണ്ഡില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ധര്‍മ്മ ഗ്രാമത്തില്‍, നാലോ അഞ്ചോ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു, കന്നുകാലികള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.