National
റോഡുകളില്‍ സമ്മേളനങ്ങളും റാലികളും നടത്തുന്നത് നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍
ടി.ഡി.ബി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.

അമരാവതി| സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ സമ്മേളനങ്ങളും റാലികളും നടത്തുന്നത് നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ടി.ഡി.ബി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. തിങ്കളാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്.
ദേശീയ-സംസ്ഥാന പാതകള്‍, മുനിസിപ്പല്‍ റോഡുകള്‍, പഞ്ചായത്ത് റോഡുകള്‍ എന്നിവിടങ്ങളില്‍ സമ്മേളനങ്ങളും റാലികളും നടത്തുന്നതാണ് നിരോധിച്ചത്. റോഡുകളിലെ പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നതായി ഉത്തരവില്‍ പറയുന്നു. ഇങ്ങനെയുള്ള പൊതുയോഗങ്ങള്‍ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുമെന്ന് തെളിയിഞ്ഞതായും ഉത്തരവിലുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.