Kerala
ശസ്ത്രക്രിയ തീയതി മാറ്റിവെച്ച് അമ്മയെത്തി; മകളുടെ നൃത്തം കാണാന്‍
ആദ്യ മത്സരാര്‍ഥിയായി വേദിയില്‍ കയറിയ അനൈനക്ക് പാട്ട് നിന്നു പോയതിനെ തുടര്‍ന്ന് വേദി വിടേണ്ടിവന്നു. പിന്നീട് സംഘാടകര്‍ വീണ്ടും അവസരം നല്‍കുകയായിരുന്നു.
		
      																					
              
              
            കൊല്ലം | മകളുടെ കുച്ചിപ്പുഡി കാണാന്‍ ഹൃദയ ശസ്ത്രക്രിയ തീയതി മാറ്റി വെച്ച് വേദിയിലെത്തിയ ഒരമ്മയുടെ കഥയാണ് കലോത്സവ നഗരിക്ക് പറയാനുള്ളത്. അനൈന പ്രദീപിന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കേണ്ടതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മ ബിന്ദുവിന് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്ന് കോഴിക്കോട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ , അനൈന കൊല്ലത്തു സംസ്ഥാന കലോത്സവത്തിനു മത്സരിക്കാന്‍ പോകും. അതു കഴിഞ്ഞു തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്താം.കൊല്ലത്ത് പോയി മകളുടെ നൃത്തം നേരില്‍ കാണണമെന്നാണ് ബിന്ദു ആവശ്യപെട്ടത്.
എട്ടിന് കലോത്സവം അവസാനിച്ചാല്‍ പതിനെട്ടിന് ബിന്ദുവിന് ശസ്ത്രക്രിയ നടത്തും. അനൈനയുടെ പിതാവ് പ്രദീപ് രണ്ടുവര്‍ഷമായി ക്യാന്‍സര്‍ രോഗിയാണ്. കോഴിക്കോട് നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അനൈന.
ആദ്യമത്സരാര്‍ഥിയായി വേദിയില്‍ കയറിയ അനൈനക്ക് പാട്ട് നിന്നു പോയതിനെ തുടര്‍ന്ന് വേദി വിടേണ്ടിവന്നു. പിന്നീട് സംഘാടകര്‍ വീണ്ടും അവസരം നല്‍കുകയായിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          