Connect with us

National

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന ആരോപണം; ഇ-കൊമേഴ്സ് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്

ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായുള്ള 19 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഇ-കൊമേഴ്സ് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്.

ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് എന്നീ കമ്പനികളുടെ ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായുള്ള 19 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.

വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലംഘിക്കപ്പെട്ടതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

 

Latest