Connect with us

Kerala

തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; യുവതി മരിച്ചു

ഒരു കോടി രൂപ ചെലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് കുടുംബം പറയുന്നു.

Published

|

Last Updated

ഇടുക്കി| തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയാണ് പരാതി. ഒരു കോടി രൂപ ചെലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടു എന്ന് കുടുംബം പറയുന്നു.

60 ശതമാനം രോഗശമനം ഉറപ്പ് നല്‍കിയതിനുശേഷമാണ് സുമി ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാല്‍ ചികിത്സ പരാജയപ്പെട്ടു. തുടര്‍ന്ന് രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.

Latest