Connect with us

Kerala

യുവതിയുടേത് വ്യാജ ആരോപണം; ഡിജിപിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

Published

|

Last Updated

കൊച്ചി | സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് കാണിച്ച് നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നത് കള്ളക്കേസാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് നടന്‍ പരാതിയില്‍ പറയുന്നത്. നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത്.

കേസിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്ന് നിവിന്‍ വ്യക്തമാക്കി.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിവിന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.