Connect with us

Kerala

അല്‍ മൗലിദുല്‍ അക്ബര്‍: പ്രാസ്ഥാനിക സംഗമം സംഘടിപ്പിച്ചു

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു

Published

|

Last Updated

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഈ മാസം 25ന് നടക്കുന്ന അല്‍ മൗലിദുല്‍ അക്ബറിന് മുന്നോടിയായി പ്രാസ്ഥാനിക സംഗമം സംഘടിപ്പിച്ചു. പ്രവാചകര്‍ (സ്വ)യുടെ 1,500ാം ജന്മദിനത്തോടനുബന്ധിച്ച് മര്‍കസിന് കീഴില്‍ നടക്കുന്ന അല്‍മഹബ്ബ ക്യാമ്പയിനിന് അല്‍മൗലിദുല്‍ അക്ബറോടടെയാണ് തുടക്കമാകുന്നത്. 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കുന്ന അല്‍മൗലിദുല്‍ അക്ബറിന് മുന്നോടിയായി വിവിധങ്ങളായ പ്രോഗ്രാമുകളാണ് നടക്കുന്നത്.

വിവിധ മൗലിദുകളുടെ പാരായണം, പ്രഭാഷണങ്ങള്‍, പ്രകീര്‍ത്തന മജ്ലിസുകള്‍, തിരുശേശിപ്പുകളുടെ ദര്‍ശനവും ബറക്കത്തെടുക്കലും തുടങ്ങിയവായാണ് അല്‍മൗലിദുല്‍ അക്ബറില്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്.

മലപ്പുറം ഈസ്റ്റ്- വെസ്റ്റ്, കോഴിക്കോട് സൗത്ത്- നോര്‍ത്ത്, വയനാട് ജില്ലകളിലെ കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സര്‍ക്കിള്‍, സോണ്‍, ജില്ലാ ഭാരവാഹികള്‍ യോഗത്തില്‍ സംഗമിച്ചു.

കഴിഞ്ഞ ദിവസം ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടന്ന പ്രാസ്ഥാനിക സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കെ ഒ അഹ്‌മദ് കുട്ടി ബാഖവി വയനാട്, ബശീര്‍ സഖാഫി കൈപ്രം, അഡ്വ. തന്‍വീര്‍ ഉമര്‍, സയ്യിദ് സൈന്‍ ബാഫഖി, കെ എം എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, ടി ടി അഹ്‌മദ് കുട്ടി സഖാഫി വേങ്ങര, ബി സി ലുഖ്മാന്‍ ഹാജി, സൈദ് ബാഖവി ബത്തേരി, സി അബ്ദുല്ലത്വീഫ് ഫൈസി പന്നൂര്‍ സംബന്ധിച്ചു.

Latest