Kozhikode
കോഴിക്കോട് ബീച്ചില്‍ എയ്ഡ്‌സ് ബോധവത്ക്കരണം സംഘടിപ്പിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് ഓഫീസര്‍ മുനവര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലും കോഴിക്കോട് കോര്‍പ്പറേഷനും സംയുക്തമായി ബീച്ചില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്ക്കരണം സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് ഓഫീസര്‍ മുനവര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഉവൈസ് എയ്ഡ്‌സ് ബോധവത്ക്കരണ സന്ദേശം നല്‍കി. ഡോ. അനീസ് അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് ബോധവത്ക്കരണ റാലി, ബോധവത്ക്കരണ കാര്‍ഡ് വിതരണം തുടങ്ങിയവ നടന്നു.
പരിപാടിയില്‍ ശുഹൈബ്, ജാബിര്‍, ജ്യോതിഷ് സംബന്ധിച്ചു. മര്‍കസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍സുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ മെഡിക്കല്‍ സംഘം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.





