Connect with us

National

യുപിഐ ഇടപാടുകളിലും എ.ഐ നടപ്പാക്കും: റിസര്‍വ് ബേങ്ക് ഗവര്‍ണര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള കോണ്‍വര്‍സേഷനല്‍ പേയ്‌മെന്റ് സംവിധാനം യുപിഐ ഇടപാടുകളില്‍ നടപ്പാക്കുമെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍

Published

|

Last Updated

മുംബൈ| രാജ്യത്തെ പണമിടപാട് രംഗത്ത് മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബേങ്കുകളും ഫിന്‍ടെക് സ്ഥാപനങ്ങളും നിരന്തരം നടത്തിവരുന്നത്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ നടത്താവുന്ന പ്ലന്‍ ഇന്നുകള്‍ അവതരിപ്പിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചത്.

ഏറ്റവുമൊടുവിലായി റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപനമാണ് വാര്‍ത്തയാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള കോണ്‍വര്‍സേഷനല്‍ പേയ്‌മെന്റ് സംവിധാനം യുപിഐ ഇടപാടുകളില്‍ നടപ്പാക്കുമെന്നാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. ഇന്ന് രാവിലെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പണ നയം സംബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉപയോക്താക്കളുടെ സൗകര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് എഐ അടിസ്ഥാനപ്പെടുത്തിയുള്ള യുപിഐ ഇടപാടുകളെന്നും അദ്ദേഹം പറഞ്ഞു.