Uae
ദുബൈ തുറമുഖ നിരീക്ഷണത്തിന് എ ഐ ഡ്രോൺ
കപ്പലുകളിൽ നിന്നുള്ള പുറന്തള്ളൽ കണ്ടെത്താനും സമുദ്ര മലിനീകരണം ട്രാക്ക് ചെയ്യാനും അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഇതിന് കഴിയും.

ദുബൈ|പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ (പി സി എഫ് സി) സംയോജിത വ്യോമ നിരീക്ഷണ സംവിധാനമായ “പോർട്ട് ഐ’ അവതരിപ്പിച്ചു. പ്രവർത്തന സുരക്ഷ വർധിപ്പിക്കുന്നതിനും പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനും ദുബൈയുടെ സമുദ്ര മേഖലകളിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ തത്സമയം പരിശോധിക്കുന്നതിനും വേണ്ടിയാണ് ഈ നൂതന സംവിധാനം.
4കെ തെർമൽ ക്യാമറകളും നൂതന പാരിസ്ഥിതിക സെൻസറുകളും ഘടിപ്പിച്ച സ്വയംഭരണാധികാരമുള്ള ഡ്രോണുകൾ കേന്ദ്രീകൃത സ്മാർട്ട് നിയന്ത്രണ ശൃംഖലയിൽ പ്രവർത്തിക്കും. ലൈവ് ദൃശ്യങ്ങളും തൽക്ഷണ ഡാറ്റാ വിശകലനവും നൽകി സുരക്ഷിതവും സുസ്ഥിരവുമായ തുറമുഖ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ “പോർട്ട് ഐ’ പ്രതിഫലിപ്പിക്കുന്നു എന്ന് ദുബൈ തുറമുഖ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ ഇബ്്റാഹിം അൽ ബലൂശി പറഞ്ഞു. കപ്പലുകളിൽ നിന്നുള്ള പുറന്തള്ളൽ കണ്ടെത്താനും സമുദ്ര മലിനീകരണം ട്രാക്ക് ചെയ്യാനും അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഇതിന് കഴിയും.