karuvannur bank case
20 മണിക്കൂറിന് ശേഷം കരുവന്നൂര്‍ ബേങ്കിലെ ഇ ഡി റെയ്ഡ് അവസാനിച്ചു
ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ റെയ്ഡ് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത് ഇന്ന് പുലര്‍ച്ചെ 3.30ന്

തൃശൂര്‍ വ്യാപക സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്ന കരുവന്നൂര്‍ സഹകരണ ബേങ്കില്‍ ഒരു ദിവസത്തോളം നീണ്ടുനിന്ന ഇ ഡി റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ റെയ്ഡ് അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയപ്പോള്‍ പുലര്‍ച്ചെ 3.30 കഴിഞ്ഞിരുന്നു. 75 പേരടങ്ങുന്ന ഉദ്യോഗസ്ഥര്‍ ഏകദേശം 20 മണിക്കൂറാണ് റെയ്ഡ് നടത്തിയത്.
ബേങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍, സെക്രട്ടറി സുനില്‍ കുമാര്‍, ശാഖ മാനേജര്‍ ബിജു കരീം, ജീവനക്കാരായിരുന്ന ബിജോയ്, കിരണ്‍ എന്നിവരുടെ വീടുകളിലും കരുവന്നൂര്‍ ബേങ്കിലും ഉദ്യോഗസ്ഥര്‍ എത്തി. ബേങ്കില്‍ നിന്ന് നിരവധി രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
പ്രതികളുടെ വീടുകളില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും വലിയ പരിശോധന നടത്തുന്നത്. അതേസമയം നിക്ഷേപകര്‍ക്ക് കേരളാ ബേങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് തുക തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.