Connect with us

Qatar World Cup 2022

ഖത്വറില്‍ വീറുറ്റ ആഫ്രോ- യൂറോ പോരാട്ടം; നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍

സ്പാനിഷ് നിരയെ സ്തബ്ധരാക്കുന്ന പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്

Published

|

Last Updated

ദോഹ | അതിശക്തമായ ആഫ്രോ- യൂറോ പോരാട്ടത്തിനാണ് ഖത്വറിലെ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഫുട്‌ബോള്‍ അതികായരായ സ്‌പെയിനും വടക്കനാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും തമ്മിലുള്ള പ്രിക്വാര്‍ട്ടര്‍ മത്സരമാണ് തീപാറിയത്. നിശ്ചിത സമയം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരം അധിക സമയത്തേക്ക് നീണ്ടിരിക്കുകയാണ്.

ട്രിബിളിംഗും മുന്നേറ്റവും പ്രതിരോധവും പാസുമൊക്കെയായി സ്പാനിഷ് നിരയെ സ്തബ്ധരാക്കുന്ന പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. അശ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയേക്കിന്റെയും നുസൈര്‍ മസ്‌റൂയിയുടെയും വലീദ് ശദിരയുടെയും നേതൃത്വത്തില്‍ പല പ്രാവശ്യം എതിരാളിയുടെ ഗോള്‍മുഖത്തേക്ക് മണല്‍ക്കാറ്റ് കണക്കെ ആര്‍ത്തിരമ്പിയെത്തി സഹാറ മരുഭൂമിയുടെ നാട്ടില്‍ നിന്നുള്ള മൊറോക്കോ താരങ്ങള്‍. ഗോളി യാസീന്‍ ബൂനൂവും മികച്ച സേവുകളാണ് നടത്തിയത്.

മറുഭാഗത്ത് അല്‍വാരോ മൊറാത്തോയും ഗവിയുടെയും ഡാനി ഒല്‍മോയുടെയും തകര്‍പ്പന്‍ മുന്നേറ്റങ്ങളുമുണ്ടായി. എന്നാല്‍ മൊറോക്കോ പ്രതിരോധവും ഗോളി യാസീനും വന്‍മതിലുകളായി നിലകൊണ്ടു.

Latest