Connect with us

National

അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയില്‍

താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി |  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയില്‍ എത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാകും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തിയത്. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ആദ്യമായാണ് ഉന്നത താലിബാന്‍ നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി മൗലവി ആമിര്‍ ഖാന്‍ മുത്താഖി കൂടിക്കാഴ്ച നടത്തും.

താലിബാന്‍ നേതാവിനെതിരെ ഉണ്ടായിരുന്ന യാത്രാ വിലക്ക് സെപ്റ്റംബര്‍ 30-ന് ആണ് യുഎന്‍ സുരക്ഷാ സമിതി ഇളവ് നല്‍കിയത്. എല്ലാ പ്രമുഖ താലിബാന്‍ നേതാക്കള്‍ക്കുമെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു, അതിനാല്‍ വിദേശ യാത്രയ്ക്ക് ഇളവ് ഉറപ്പാക്കേണ്ടതുണ്ട്. താലിബാന്‍ ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ച ഒരേയൊരു രാജ്യം റഷ്യ മാത്രമാണ്. റഷ്യയില്‍ നടന്ന യോഗങ്ങള്‍ക്ക് ശേഷമാണ് മുത്താഖിയുടെ ഇന്ത്യാ സന്ദര്‍ശനം.

 

Latest