Connect with us

lk adwani

അദ്വാനി ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാണ് 96 കാരനായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം. 

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ എല്‍ കെ അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാണ് 96 കാരനായ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം. ആരോഗ്യ സ്ഥിതിയില്‍ ആശങ്കകള്‍ വേണ്ടെന്ന് എയിംസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ജെറിയാട്ടിക് വിഭാഗത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. എല്‍ കെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞു.

അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു. എല്‍കെ അധ്വാനിയെ രാജ്യം ഈ വര്‍ഷം ഭാരത രത്‌ന നല്‍കി ആദരിച്ചിരുന്നു.

 

 

Latest