Connect with us

Kerala

എഡിജിപി എംആര്‍ അജിത് കുമാര്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

ഇപ്പോള്‍ വഹിക്കുന്ന എക്സൈസ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക ചുമതല

Published

|

Last Updated

തിരുവനന്തപുരം |  എഡിജിപി. എം ആര്‍ അജിത് കുമാറിനെ ബീവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു.ഇപ്പോള്‍ വഹിക്കുന്ന എക്സൈസ് കമ്മീഷണര്‍ പദവിക്ക്
പുറമേയാണ് അധിക ചുമതല . ബറ്റാലിയിന്‍ എ ഡി ജി പി ആയിരുന്ന അജിത് കുമാറിനെ രണ്ടുമാസം മുന്‍പാണ് എക്സൈസ് കമ്മീഷണറായി നിയമിച്ചത്.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍ എസ് എസ് നേതാക്കളുമായുളള കൂടിക്കാഴ്ച എന്നിവയുടെ പേരില്‍ വിവാദത്തിലായ ഉദ്യോഗസ്ഥനാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍. തൃശൂര്‍ പൂരം കലക്കിയ സമയത്ത് അവിടെ ഉണ്ടായിട്ടും ഇടപെടാന്‍ ക്രമസമാധാന ചുമതലമുണ്ടായിരുന്ന അജിത് കുമാര്‍ തയ്യാറായില്ലെന്ന് മുന്‍ ഡിജിപി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും അദ്ദേഹത്തിനെതിരെ കടുത്ത നടപടിയൊന്നുമുണ്ടായില്ല.

Latest