Connect with us

Education Notification

അക്കാദമിക്ക് കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്യും.

Published

|

Last Updated

കോഴിക്കോട് | ഒക്ടോബര്‍ 18,19 തിയ്യതികളില്‍ കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയത്തില്‍ നടക്കുന്ന മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അക്കാദമിക്ക് കോണ്‍ഫറസിലേക്ക് (ACRAST-25) പ്രബന്ധങ്ങള്‍ ക്ഷണിച്ചു.

‘അഡ്വാന്‍സ് മെറ്റീരിയലുകളിലെയും ഗ്രീന്‍ കംപോസൈറ്റുകളിലെയും നൂതനാശയങ്ങള്‍’ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴില്‍ മദീനതുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്യും.

പ്രബന്ധത്തിന്റെ അബ്‌സ്ട്രാക്ട് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി സെപ്തംബര്‍ 25 ആണ്.
scienceorbitjm@gmail.com എന്ന ഇമെയില്‍ വഴിയാണ് അബ്‌സ്ട്രാക്ട് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714372603.

 

Latest