National
അബൂബക്കര്‍ സിദ്ധീഖ് പിടിയില്‍; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനക്കേസുകളിലെ സൂത്രധാരന്‍
1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ല്‍ മധുരയില്‍ നടന്ന സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസില്‍ നടന്ന സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയാണ്.

അമരാവതി | ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനക്കേസുകളിലെ സൂത്രധാരന്‍ അബൂബക്കര്‍ സിദ്ധീഖ് പിടിയില്‍. ആന്ധ്രയില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു നിന്ന് തമിഴ്‌നാട് പോലീസാണ് ഇയാളെ പിടികൂടിയത്.
കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ധീഖ് 1995 മുതല്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. 1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ല്‍ മധുരയില്‍ നടന്ന സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസില്‍ നടന്ന സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയാണ് അബൂബക്കര്‍ സിദ്ധീഖ്.
ഇയാളെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ ഐ എയും പോലീസും പറഞ്ഞു.
---- facebook comment plugin here -----