Connect with us

kerala muslim jamaath

ആദിവാസികളെ ഉള്‍പ്പെടെ മനുഷ്യരായി കാണാന്‍ സമൂഹം തയ്യാറാകണമെന്ന് അബ്ദുർറഹ്മാന്‍ ഫൈസി വണ്ടൂര്‍

ഭൂരിപക്ഷ- ന്യൂനപക്ഷ മതരാഷ്ട്രവാദികളുടെ ഗൂഢ നീക്കങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളെയും മനുഷ്യരായി കാണാന്‍ സമൂഹം തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ അബ്ദുർറഹ്മാന്‍ ഫൈസി വണ്ടൂര്‍ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പുനഃസംഘടന കൗണ്‍സില്‍ മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർശ്വവൽക്കരിക്കപ്പെട്ടവരെ
കേവലം നിറത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുകയും അപരാധമായി കാണുകയും ചെയ്യുന്ന സവര്‍ണ ബോധത്തെ ഇല്ലായ്മ ചെയ്യല്‍ മനുഷ്യ പുരോഗതിക്ക് അനിവാര്യമാണ്. ഉച്ചനീചത്വങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് സര്‍വരെയും ഉന്നത മാനവിക വീക്ഷണത്തിലേക്കുയര്‍ത്തുന്ന ആശയ സമുച്ചയമായ ഇസ്ലാമിന്റെ പ്രയോഗവത്കരണമാണ് കേരള മുസ്ലിം ജമാഅത്ത് മുന്നോട്ട് വെക്കുന്നത്.

വര്‍ത്തമാന കാലത്തെ തിരിച്ചറിഞ്ഞ് സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് സംഘടന. സമുദായ ധ്രുവീകരണം ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണയിലേക്കാണെത്തുക. ഇസ്ലാമിലെ മത നവീകരണ പ്രസ്ഥാനക്കാര്‍ സമൂഹത്തില്‍ ഛിദ്രത വരുത്തി ശിഥിലീകരിക്കുകയാണ്. തീവ്ര സാമുദായിക വികാരമുണ്ടാക്കുന്ന ഭൂരിപക്ഷ- ന്യൂനപക്ഷ മതരാഷ്ട്രവാദികളുടെ ഗൂഢ നീക്കങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണം. ജനാധിപത്യപരമായി മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സംഘടിത മുന്നേറ്റമുറപ്പാക്കുന്നതിന് രാജ്യവ്യാപകമായ കർമ പദ്ധതികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഫിനാന്‍സ് സെക്രട്ടറി എം എന്‍ കുഞ്ഞഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ പെരിന്തൽമണ്ണ പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഊരകം അബ്ദുർറഹ്മാന്‍ സഖാഫിയും സാമ്പത്തികാവലോകനം മുഹമ്മദ് ബശീര്‍ പടിക്കലും അവതരിപ്പിച്ചു. കാലിക വിഷയങ്ങളിലുള്ള ഗ്രൂപ്പ് ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അലവിക്കുട്ടി ഫൈസി എടക്കര, കെ പി ജമാൽ കരുളായി, കുഞ്ഞു കുണ്ടിലങ്ങാടി, പി എച്ച് അബ്ദുർറഹ്മാൻ ദാരിമി, കെ ടി ത്വാഹിർ സഖാഫി, ബശീർ അരിമ്പ്ര നേതൃത്വം നല്‍കി. കമ്മിറ്റി പുനഃസംഘടനക്ക് റിട്ടേണിംഗ് ഓഫീസര്‍ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറയും സംസ്ഥാന നിരിക്ഷകന്‍ എന്‍ അലി അബ്ദുല്ലയും നേതൃത്വം നല്‍കി. 1228 യൂനിറ്റിലും 149 സര്‍ക്കിളിലും 23 സോണിലും നടന്ന പുനഃസംഘടനക്ക് ശേഷമാണ് ജില്ല കൗണ്‍സില്‍ നടന്നത്. കഴിഞ്ഞ പ്രവർത്തന വർഷത്തെ അടയാളപ്പെടുത്തുന്ന കൊളാഷ് പ്രദർശനവും നടത്തി.

ഭാരവാഹികൾ: കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി (പ്രസിഡൻ്റ്), ഊരകം അബ്ദുർറഹ്മാൻ സഖാഫി (ജന. സെക്രട്ടറി), പി മുഹമ്മദ് ഹാജി മൂന്നിയൂർ (ഫിനാൻസ് സെക്രട്ടറി), സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സയ്യിദ് കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, ഹസ്സൻ മുസ്ലിയാർ വടശ്ശേരി, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കെ എം യൂസുഫ് ബാഖവി മാറഞ്ചേരി (വൈസ് പ്രസിഡൻ്റ് ), എ മുഹമ്മദ് പറവൂർ, പി കെ എം ബശീർ പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര, കെ ടി ത്വാഹിർ സഖാഫി, എ അലിയാർ, കെ പി ജമാൽ കരുളായി, എ പി ബഷീർ (സെക്രട്ടറി).

Latest